നൂറ്റിയൊന്നാം പിറന്നാള്‍ നിറവില്‍ ഗൗരിയമ്മ; ജന്മശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ജെ.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാള്‍ ആഘോഷം വെള്ളിയാഴ്ച. രാവിലെ 11-ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ ജന്മശതാബ്ദി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഒരുവര്‍ഷംനീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. കെ.ആര്‍.ഗൗരിയമ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കും.

കെ.ആര്‍.ഗൗരിയമ്മ ഫൗണ്ടേഷന്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുസ്തകപ്രകാശനം നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, മുന്‍ഗവര്‍ണര്‍മാര്‍, മറ്റു സാമുദായിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

Top