കെപിഎല്‍: ഗോകുലത്തിനും കേരള യുണൈറ്റഡിനും ജയം

തൃശ്ശൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സി 4-1നു കേരള പൊലീസിനെ തോല്‍പിച്ചു. ഗിഫ്റ്റി (24′), സാലിയോ (87′,90′), ലാല്‍ പ്രിന്‍സ് (90+1′) എന്നിവര്‍ ഗോകുലത്തിനായി ഗോള്‍ നേടി.

പൊലീസിനു വേണ്ടി കെ.ഫിറോസ് (95′) സ്‌കോര്‍ ചെയ്തു. മറ്റൊരു മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്‌സി 3-0നു കോതമംഗലം എംഎ അക്കാദമിയെ തോല്‍പിച്ചു. ഫ്രാന്‍സിസ് ദാഡ്‌സി (35′, 84′), മുഹമ്മദ് ജിന്‍ഷാദ് (90+4′) എന്നിവര്‍ ഗോളടിച്ചു.

 

Top