20-നകം വിശദീകരണം നല്‍കണം; എല്‍ദോസ് കുന്നപ്പിള്ളിക്ക് കെപിസിസിയുടെ അന്ത്യശാസനം

തിരുവനന്തപുരം: പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് കെപിസിസിയുടെ അന്ത്യശാസനം. കെപിസിസി നൽകിയ നോട്ടീസിൽ ഈ മാസം 20 നകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുപ്രവർത്തകന്റെ പേരിൽ കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഉണ്ടായിട്ടുള്ളത്.

ആരോപണങ്ങളിൽ സത്യസന്ധമായ വിശദീകരണം വേണം. അല്ലെങ്കിൽ കടുത്ത നടപടി എടുക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുവതി എൽദോസിനെതിരെ പരാതി നൽകുകയും, പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ കെപിസിസി എംഎൽഎയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

പൊലീസ് കേസെടുത്തതിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. എംഎൽഎയുടെ പൊതു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളിയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.പരാതി ശരിയെങ്കിൽ എംഎൽഎ കുറ്റക്കാരനാണ്. പാർട്ടി നടപടി ഉണ്ടാകുമെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.

Top