കെപിസിസിയുടെ പുതിയ നേതൃനിര രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: കെപിസിസിയുടെ നേതൃനിരയില്‍ പുതിയതായി എത്തിയ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവരാണ് ഡല്‍ഹിയില്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പാഠമായി ഉള്‍ക്കൊള്ളണമെന്നും തസാമുദായിക സംഘടനകളുമായി നല്ല ബന്ധം തുടരണമെന്നും ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും രാഹുല്‍ ഗാന്ധി നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു.

Top