നെഹ്‌റു കോളേജ് വിഷയം ; കെ.സുധാകരനോട് കെപിസിസി വിശദീകരണം തേടും

തിരുവനന്തപുരം: നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് പ്രതിയായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തിയ കെ.സുധാകരനോട് കെപിസിസി വിശദീകരണം തേടും.

ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

സുധാകരനെതിരേ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെപിസിസിയുടെ തീരുമാനം.

Top