കെപിസിസി വക്താവ് സ്ഥാനം ഒഴിയുന്നു; ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി ഉണ്ണിത്താന്‍

raj-mohan-unnithan

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ ബഹളം തുടരുന്ന സാഹചര്യത്തില്‍ കെപിസിസി വക്താവ് സ്ഥാനം ഒഴിയുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. തന്നെ കെപിസിസി വക്താവ് സ്ഥാനത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഗ്രൂപ്പുകാരുടെ ഇഷ്ടത്തിനനുസരിച്ച് സംസാരിക്കനാവില്ലെന്നും ഓരോരുത്തര്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ അവരുടെ ഗ്രൂപ്പാക്കി മാറ്റുന്നുവെന്നും രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.Related posts

Back to top