ഹര്‍ത്താലില്‍ നിന്ന് കേരളത്തിന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്ന് കെ പി സി സി

harthal

തിരുവനന്തപുരം: ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി പ്രഖ്യാപിച്ച ദേശീയ ബന്ദില്‍ നിന്നും കേരളത്തിന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയാത്തതിനാലാണ് യു ഡി എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. യുഡിഎഫ് നടത്തുന്ന ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങള്‍, വിവാഹം, ആശുപത്രി, എയര്‍പോര്‍ട്ട്, വിദേശ ടൂറിസ്റ്റുകള്‍, പാല്‍, പത്രം തുടങ്ങിയവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top