കെപിസിസി പുനഃസംഘടന; നേതാക്കള്‍ ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും?

ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ഇന്ന് ഇടക്കാല കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ ജംബോ പട്ടിക ചുരുക്കി ജനറല്‍ സെക്രട്ടറിമാരും ട്രഷററും ഉള്‍പ്പടെ ഭാരവാഹികളുടെ എണ്ണം 25 ല്‍ എത്തിക്കാനാണ് ശ്രമം.

ജനപ്രതിനിധികളെ ഭാരവാഹി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഗ്രൂപ്പ് നേതൃത്വങ്ങളിലും ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. സെക്രട്ടറിമാരെ പിന്നീട് തീരുമാനിക്കും. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയും ചര്‍ച്ചയാകും.

Top