കെപിസിസി ഭാരവാഹി പട്ടികയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങിനെ . . .

തിരുവനന്തപുരം : കെപിസിസി ഭാരവാഹി പട്ടികയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങിനെ. നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ കൂടാതെ വൈസ് പ്രസിഡന്റ് ആയി പതിനൊന്നു പേരുടെ പട്ടികയാണ് കെപിസിസി സമര്‍പ്പിച്ചിരിക്കുന്നത്.

വര്‍ക്കല കഹാര്‍, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്‍, വി എസ് ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ ബാബു, കെ പി ധനപാലന്‍, എ പി അനില്‍കുമാര്‍, സി പി മുഹമ്മദ്, കെ ശിവദാസന്‍ നായര്‍ എന്നിവരാണ് പട്ടികയില്‍ ഉള്ളത്. പട്ടികയിലെ ഏക വനിതാ അംഗം റോസക്കുട്ടി ടീച്ചര്‍ ആണ്.

തൃശൂര്‍ നിന്നുള്ള കെ കെ കൊച്ചുമുഹമ്മദ് ട്രഷറര്‍ ആവാനാണ് സാധ്യത. 33 അംഗ ജനറല്‍ സെക്രട്ടറിമാരും പട്ടികയില്‍ ഉണ്ട്. കെപിസിസി സമര്‍പ്പിച്ചിരിക്കുന്ന പട്ടികയില്‍ ഹൈക്കമാന്റ് ചില മാറ്റങ്ങള്‍ വരുത്തിയേക്കും. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങളോടെ വൈകാതെ പട്ടികയ്ക്ക് അനുമതി നല്‍കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

Top