കെപിസിസി പുനസംഘടന മാനദണ്ഡങ്ങള്‍ പിന്‍വലിക്കണം; സോണിയ ഗാന്ധിക്ക് കത്ത്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ.പി.സി.സി. പുനഃസംഘടനാ മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത്. അഞ്ച് വര്‍ഷം ഒരേ പദവിയില്‍ പ്രവര്‍ത്തിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കില്ല.

പരിചയ സമ്പന്നരായ നേതാക്കളെ അവഗണിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കളുടെ അഭിപ്രായം. യുവാക്കളും പരിചയ സമ്പന്നരും ഉള്‍പ്പെടുന്ന കമ്മിറ്റികളാണ് വേണ്ടത്. വനിതകള്‍ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ സോണിയ ഗാന്ധിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നും നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളില്‍ അഞ്ച് വര്‍ഷം ഭാരവാഹിയായി തുടര്‍ന്നവരെ കെ.പി.സി.സി പുനഃസംഘടനയില്‍ പരിഗണിക്കേണ്ടെന്ന് നേതൃതലത്തില്‍ ധാരണയായത്. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

 

Top