കെപിസിസി പുനസംഘടന; ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കെപിസിസി പുനസംഘടനയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ ആഴ്ച അവസാനം ഡല്‍ഹിക്ക് പോകും. ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡന്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക.

കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനസംഘടനയുമാകും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

Top