കെപിസിസി പ്രസിഡന്റിന്റേത് ആര്‍എസ്എസ് പ്രസ്താവന ; കെ സുധാകരന് മറുപടിയുമായി പി രാജീവ്

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച കെ സുധാകരന് മറുപടിയുമായി പി രാജീവ്. കെപിസിസി പ്രസിഡന്റിന്റേത് ആര്‍എസ്എസ് പ്രസ്താവന. വിദ്യാഭ്യാസത്തെ വര്‍ഗീയതയ്ക്ക് ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് കുടപിടിക്കുന്നു . കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മുഖം കൂടുതല്‍ തെളിഞ്ഞുവെന്നും പി രാജീവ് വ്യക്തമാക്കി. ഗവര്‍ണര്‍ സംസ്ഥാനത്ത് ബോധപൂര്‍വം പ്രശ്‌നം ഉണ്ടാക്കുന്നെന്ന് മന്ത്രി പി.രാജീവ് കൂട്ടിച്ചേര്‍ത്തു.

ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമായി പ്രവര്‍ത്തിക്കുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പി രാജീവ് പറഞ്ഞു. വണ്ടിക്ക് മുന്നില്‍ ചാടുന്ന ആളെ എന്തിനാണ് പിടിച്ചുമാറ്റുന്നതാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി ചാകണമെന്നാണ് സുധാകരന്‍ ആഗ്രഹിക്കുന്നത്. കേരള വിരുദ്ധ മുന്നണി ആരിഫ് മുഹമ്മദ് ഖാന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top