kpcc president

rahul-gandi

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക് ചര്‍ച്ച നടത്തി.

നാല് നേതാക്കളുടെ പേര് ഉള്‍പ്പെട്ട സാധ്യതാ പട്ടിക അദ്ദേഹം കോണ്‍ഗ്രസ് ഉപാധ്യക്ഷന് കൈമാറി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.വി തോമസ്, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ട പട്ടികയാണ് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടന്‍തന്നെ നിയമിക്കണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. എന്നാല്‍ ഇടക്കാല അധ്യക്ഷനെയാവുമോ നിയമിക്കുക എന്നകാര്യത്തിലും വ്യക്തതയില്ല.

എ.കെ ആന്റണിയുടെ നിലപാടുകൂടി ആരാഞ്ഞശേഷമാവും പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുക്കുക.

Top