സിപിഐഎമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുന്നു; കെ സുധാകരന്‍

തിരുവനന്തപുരം: സിപിഐഎമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മകള്‍ നടത്തിയ തട്ടിപ്പിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ വരുന്നില്ല എന്നത് ഇതിന്റെ തെളിവാണെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മും ബിജെപിയും കേരളത്തില്‍ പരസപര ധാരണയില്‍ മുന്നോട്ട് പോകുകയാണ്. ജന പിന്തുണ കോണ്‍ഗ്രസിനാണ്. പിണറായി കുടുംബത്തെ ന്യായീകരിച്ചാല്‍ സ്വയം നാറുമെന്ന് നേതാക്കള്‍ക്ക് അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് പുറത്ത് വന്നു. എസ്എഫ്ഐഒയുടെ അന്വേഷണം നിയമപരമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നു. അന്വേഷണം റദ്ദാക്കാന്‍ എക്സാലോജിക് കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി.

Top