മാധ്യമപ്രവര്‍ത്തകരോട് ‘മര്യാദകേട്’ കാണിക്കരുത് എന്നാണ് പറഞ്ഞത്, വാക്ക് വളച്ചൊടിച്ചു: കെ. സുധാകരന്‍

പത്തനംതിട്ട : ആലപ്പുഴയില്‍ വെച്ച് വാര്‍ത്താ സമ്മേളനത്തില്‍ അസഭ്യം പ്രയോഗം നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മാധ്യമപ്രവര്‍ത്തകരോട് ‘മര്യാദകേട്’ കാണിക്കരുത് എന്നാണ് പറഞ്ഞത്. ‘മര്യാദകേട്’ എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്.

പ്രചരിക്കുന്ന ആ വാക്ക് ജീവിതത്തില്‍ എവിടെയും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജപ്രചരണം ഏറെ വേദനിപ്പിച്ചുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും താനുമായി ഒരു തര്‍ക്കവുമില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.

Top