കാനം രാജേന്ദ്രന്റെ വിയോഗം കേരളീയ സമൂഹത്തിന്റെ നഷ്ടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗം കേരളീയ സമൂഹത്തിന്റെ നഷ്ടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കാനത്തിന്റെ പൊതുജീവിതം തൊഴിലാളി വര്‍ഗത്തിന്റെ അവകാശ സംരക്ഷണത്തിന് വേണ്ടി മാറ്റിവെച്ചതാണ്. അസാമാന്യ മനക്കരുത്തോടെ നിലപാടുകള്‍ തുറന്ന് പറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിനെന്നും കെ സുധാകരന്‍ അനുസ്മരിച്ചു.

അസാമാന്യ മനക്കരുത്തോടെ നിലപാടുകള്‍ എവിടെയും തുറന്ന് പറയുന്ന പ്രകൃതമായിരുന്നു കാനത്തിനെന്നും മികച്ച പാര്‍ലമെന്റേറിയനും ജനകീയനായ പൊതുപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹമെന്നും സുധാകരന്‍ അനുസ്മരിച്ചു. ആശയപരമായി വ്യത്യസ്ത പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിരുന്നു. കാനം രാജേന്ദ്രന്റെ നിര്യാണം കേരളീയ പൊതുസമൂഹത്തിന് കനത്ത നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

 

Top