ഉച്ചഭക്ഷണ വിതരണം; ഡിവൈഎഫ്ഐ മാതൃകയെന്ന് സുധാകരൻ, കണ്ടുപഠിക്കാൻ കോൺഗ്രസിന് ഉപദേശം

കോഴിക്കോട്: സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണവിതരണം മാതൃകയാക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദിവസം പോലും ഡി വൈ എഫ് ഐ ഭക്ഷണ വിതരണം മുടക്കിയിട്ടില്ല. ഇത്തരം ശൈലികൾ കോൺഗ്രസ് ഏറ്റെടുത്ത് നടപ്പാക്കണമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് വേദിയിൽ കെപിസിസി പ്രസിഡൻറ് ഡിവൈഎഫ്ഐ മാതൃകയെ ഉയർത്തി കാണിച്ചത് ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.

രാവിലെ മുതൽ രാത്രിവരെ ഖദറിട്ട് ഉടയാതെ നിൽക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സാമൂഹിക സേവനവും ജീവകാരുണ്യ പ്രവർത്തനവും കൂടിച്ചേരുന്നതാണ് രാഷ്ട്രീയമെന്നും സതീശൻ വ്യക്തമാക്കി.

Top