ബിജെപിയെ പിണറായി സഹായിക്കുന്നു,ബിജെപി പിണറായിയെയും സഹായിക്കുന്നുണ്ട്;കെ സുധാകരന്‍

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇടതുപക്ഷത്ത് മുമ്പും മുഖ്യമന്ത്രിമാരുണ്ടായിരുന്നു. എന്നാല്‍ പിണറായിയെ പോലെ അഴിമതി നടത്തിയ വേറെ ആരുമുണ്ടായിരുന്നില്ലെന്ന് സുധാകരന്‍ വിമര്‍ശിച്ചു. ഇടുക്കിയില്‍ സമരാഗ്‌നി വേദിയിലായിരുന്നു പ്രതികരണം.

സമരാഗ്‌നിയില്‍ എത്തുന്നവര്‍ സങ്കടത്തിന്റെ കെട്ടഴിക്കുകയാണ്. കേരളത്തില്‍ ഭരണം നടക്കുന്നില്ല. വന്യജീവി ആക്രമണത്തില്‍ പൊറുതിമുട്ടിയ വയനാട്ടില്‍ എംപി വന്നുപോയി എന്നിട്ടും മന്ത്രി എത്തിയില്ല. ക്രൂരമായ മനസാണ് ഇടതുസര്‍ക്കാരിനെന്നും സുധാകരന്‍ വിമര്‍ശിച്ചു.

‘മുഖ്യമന്ത്രി പറഞ്ഞ അഞ്ച് കാര്യങ്ങള്‍ ചെയ്തതായി പറയാന്‍ വെല്ലുവിളിക്കുന്നു. ഇടത് പക്ഷത്ത് മുമ്പും മുഖ്യമന്ത്രിമാരുണ്ടായിരുന്നു. പിണറായിയെ പോലെ അഴിമതി നടത്തിയ ആരുമില്ല. ബിജെപിയെ പിണറായി സഹായിക്കുന്നു. ബിജെപി പിണറായിയെയും സഹായിക്കുന്നുണ്ട്. പിണറായി വിജയനും മകളും അകത്തുപോകും’, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top