കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന്; ശബരിമല വിഷയത്തിലെ നിലപാട് ചര്‍ച്ചയാകും

Mullapally Ramachandran

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി സ്വീകരിക്കണ്ട നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും. ശബരിമല യുവതി പ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് പ്രഖ്യാപിച്ചെങ്കിലും തെരുവിലിറങ്ങിയുള്ള പരസ്യ പ്രതിഷേധങ്ങള്‍ക്കില്ലെന്നായിരുന്നു യുഡിഎഫ് തീരുമാനം.

പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങണോ അതോ നിലവിലെ നിലപാടില്‍ തുടരണോ എന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും. ഒപ്പം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വഴി പുനപരിശോധന ഹര്‍ജി നല്‍കാനുള്ള തീരുമാനവും ചര്‍ച്ച ചെയ്യും.അതേസമയം, ഈ വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ പൊതുവിലയിരുത്തല്‍. സര്‍ക്കാരിനെതിരെ വീണുകിട്ടിയ വിഷയം വേണ്ടപോലെ ഉപയോഗിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുമുണ്ട്. ഇതിനുകൂടി പരിഹാരം തേടിയാണ് അടിയന്തര യോഗം ചേരുന്നത്.

Top