കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന്; സതീശന്‍ – ചെന്നിത്തല നിലപാടുകള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: ആറു മാസത്തെ ഇടവേളക്കുശേഷം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ വിഷയം ചര്‍ച്ചയായേക്കും. സംസ്ഥാന സര്‍ക്കാറിനെ ആക്രമിക്കാന്‍ കേന്ദ്രീകരിക്കേണ്ടത് എവിടെയാകണമെന്ന നേതാക്കളുടെ ആശയക്കുഴപ്പം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതും ചര്‍ച്ചയായേക്കും.

കണ്ണൂര്‍ വി.സി നിയമനത്തിലെ ചട്ടലംഘനങ്ങള്‍ ഉയര്‍ത്തി സര്‍ക്കാറിനെ നേരിടണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടെങ്കില്‍ രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കാനുള്ള ശിപാര്‍ശ കേരള സര്‍വകലാശാല തള്ളിയതാണ് ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന് അടിസ്ഥാനമെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം. ചട്ടം ലംഘിച്ച വി.സി നിയമനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും നിയമനം റദ്ദാക്കണമെന്നുമുള്ള ആവശ്യത്തില്‍ സതീശന്‍ ഉറച്ചുനില്‍ക്കുകയാണ്.

Top