ദരിദ്രരെ പട്ടിണിക്കിട്ട് ഓണം ആഘോഷിക്കുന്ന സര്‍ക്കാര്‍ കേരളത്തിന് അപമാനമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ദരിദ്ര ജനവിഭാഗങ്ങളെയും പ്രളയബാധിതരെയും പട്ടിണിക്കിട്ട് കോടികള്‍ പൊടിച്ച് ഓണം ആഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും നല്‍കേണ്ടന്ന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള അനീതിയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഓണക്കിറ്റ് നല്‍കാത്തതിനെതിരെ രംഗത്തെത്തിയിരുന്നു.

Top