കെട്ടിടം കരാറുകാരന്റെ മരണം; കെപിസിസി സമിതി ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന്

dead body

കണ്ണൂര്‍: ചെറുപുഴയില്‍ കെട്ടിടം കരാറുകാരന്‍ ജോയ് മരണപ്പെട്ട സംഭവത്തില്‍ കെപിസിസി സമിതി ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് അറിയിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരന്‍ ട്രസ്റ്റിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്. ജോയിയുടെ വീട്ടില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് സന്ദര്‍ശനം നടത്തും.

ജോയിയെ മരണത്തിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റിന് ജോയിയുടെ മകന്‍ ഡെന്‍സ് കത്ത് അയച്ചിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജോയിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നതായിരുന്നു ഡെന്‍സിന്റെ കത്ത്.

Top