രാജ്യസഭാ സീറ്റ്; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ആരെ മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ ഇന്ന് തുടക്കമാകും. രാജ്യസഭ എം പി സ്ഥാനത്ത് നിന്ന് ഒഴിയുന്ന എ കെ ആന്റണി ഇനിയില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് പുതിയ സ്ഥാനാര്‍ത്ഥി ആരാകണമെന്നതില്‍ ചര്‍ച്ച തുടങ്ങുന്നത്.

എറണാകുളം മുന്‍ എം പി കെ വി തോമസാണ് പ്രധാനമായും സീറ്റിനായി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കെ പി സി സി നേതൃത്വം നേതാക്കളുമായി കൂടിയാലോചിച്ചാകും തീരുമാനം കൈക്കൊള്ളുക

 

Top