കെപിസിസി പുനസംഘടനാ പട്ടിക; മുരളീധരനുള്ള മറുപടി പിന്നീടെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: കെപിസിസി പുനസംഘടനാ പട്ടികയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കെ മുരളീധരന്‍ എംപിക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.കെ മുരളീധരനോട് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ഒരിക്കല്‍ പാര്‍ട്ടി വിട്ട് പോയവരെയും സ്വീകരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളതെന്ന് ഓര്‍മ്മിപ്പിച്ചു.

കാര്യങ്ങള്‍ പറയേണ്ട വേദിയിലാണ് പറയേണ്ടത്. അച്ചടക്കമില്ലാതെ ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബൂത്തിലിരിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കെപിസിസി സമിതി തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്ന പലരും അന്തിമ ലിസ്റ്റില്‍ ഇടം നേടിയെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം. ഇതിനോടായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം.

Top