യുക്രൈനില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് പോളണ്ടില്‍ ഹെല്‍പ് ഡെസ്‌ക്ക് സജ്ജമാക്കി കെപിസിസി

തിരുവനന്തപുരം: യുക്രെയ്‌നില്‍ നിന്നു അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കായി പോളണ്ടില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കി കെപിസിസി. ലുബ്‌ളിന്‍, വാഴ്‌സോ എന്നിവിടങ്ങളിലാണ് സഹായം സജ്ജമാക്കിയതെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു. ഭക്ഷണം, കുടിവെള്ളം, താമസ സൗകര്യം, പ്രാഥമിക ചികിത്സാ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

സഹായം ആവശ്യമുള്ളവര്‍ ജിന്‍സ് തോമസ് (+48 729296758), ഗോകുല്‍ ആദിത്യന്‍ (+48 695041974), ജോയല്‍ ജോസഫ് (+48 729228795), മനു പോളണ്ട് (+48 729627784) എന്നിവരെ ബന്ധപ്പെടാമെന്നു ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ കെപിസിസി പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.

 

Top