കെ.സുരേന്ദ്രന്റെ മരണം; സൈബര്‍ ആക്രമണം നടത്തിയ ആള്‍ക്കെതിരെ കേസ്‌

കണ്ണൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദിവേഷ് ചേനോളിയ്‌ക്കെതിരെയാണ് കേസെടുത്തത്.

കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീഷന്‍ പാച്ചേനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ വിവാദവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. അതില്‍ ഹൃദയം പൊട്ടിയാണ് കെ. സുരേന്ദ്രന്‍ മരിച്ചതെന്നായിരുന്നു ദിവേഷ് ചേനോളിയ്‌ക്കെതിരെയുള്ള ആരോപണം.

കണ്ണൂര്‍ ഡി.സി.സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലേക്കാണ് ദിവേഷ് ആരോപണം പോസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Top