പുതിയ അംഗങ്ങൾ പങ്കെടുക്കുന്ന കെപിസിസി ജനറൽ ബോഡി യോഗം ഇന്ന്

തിരുവനന്തപുരം : പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ ജനറൽ ബോഡി യോഗം ഇന്നു ചേരും.282 ബ്ലോക്ക്‌ പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെൻററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗം പാസ്സാക്കും. മത്സരം ഇല്ലാതെ കെ സുധാകരൻ അധ്യക്ഷൻ ആയി തുടരും.അംഗത്വ പട്ടികയിലും അധ്യക്ഷൻറെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാൽ പക്ഷവും തമ്മിൽ സമവായത്തിന് ധാരണയിൽ എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കൾ ധാരണ ഉണ്ടാക്കുമ്പോഴും വീതം വെപ്പ് എന്ന പരാതി ചില നേതാക്കൾക്ക് ഉണ്ട്. അതെ സമയം ജോഡോ യാത്ര നടക്കുന്നതിനാൽ തർക്കങ്ങൾ ഒഴിവാക്കണം എന്നാണ് പൊതു ധാരണ.

Top