‘അറുപത് വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കണം’; എ.ഐ.സി.സിക്ക് കേരളത്തില്‍ നിന്ന് പരാതി പ്രവാഹം

ന്യൂഡല്‍ഹി; ഭാരവാഹി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം കെ.പി.സി.സിയില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് എ.ഐ.സി.സിയിലേക്ക് പരാതികളുടെ പ്രവാഹമാണ്. അറുപത് വയസ് കഴിഞ്ഞവരെ പട്ടികയില്‍ നിന്ന് പുറത്താക്കണം, ഇരട്ട പദവി ഉള്ളവരെ ഒഴിവാക്കണം എന്നെല്ലാമാണ് എ.ഐ.സി.സിക്ക് മുന്നില്‍ എത്തുന്ന പരാതികളില്‍ പറയുന്നത്.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും പരാതി ഉയരുന്നുണ്ട്. ഗ്രൂപ്പുകള്‍ക്ക് കുടപിടിക്കുന്നു എന്ന ആരോപണമാണ് പ്രധാനമായും കെ.പി.സി.സി പ്രസിഡന്റിന് നേരെ ഉയരുന്ന ആക്ഷേപം. ഗ്രൂപ്പുകള്‍ നല്‍കിയ പട്ടിക അപ്പാടെ അധ്യക്ഷന്‍ അംഗീകരിച്ചെന്നും പരാതിയുണ്ട്.

ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സാധ്യത പട്ടിക വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് എ.ഐ.സി.സി തീരുമാനമെന്നാണ് വിവരം. കാര്യമായ ഇടപെടലും ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉണ്ടായേക്കും. പട്ടികയിലെ അറുപത് കഴിഞ്ഞവരില്‍ പലരെയും ഒഴിവാക്കുമെന്നും വിവരമുണ്ട്. യുവാക്കളെ കൂടുതല്‍ ഉള്‍പ്പെടുത്താനാണ് ആലോചന. രാഹുല്‍ ഗാന്ധി കണ്ട ശേഷമാകും ഭാരവാഹി പട്ടികക്ക് അന്തിമ അംഗീകാരം

Top