കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് : എം.എം.ഹസന്‍

mm-hassan

തിരുവനന്തപുരം: കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. മട്ടന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിലൂടെ കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സിപിഎം തെളിയിച്ചിരിക്കുകയാണെന്നും, കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാക്കുകള്‍ പരിഹാസ്യമാണെന്നും അദേഹം പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് ശുഹൈബിനെതിരെ സിപിഎം കൊലവിളി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞതാണെന്നും, ഇതില്‍പ്പരം എന്ത് തെളിവ് വേണമെന്നും ഹസന്‍ ചോദിച്ചു.

Top