ചാനല്‍ ചര്‍ച്ചകള്‍ വേണ്ട; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിലക്കുമായി കെപിസിസി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിയന്ത്രണങ്ങളുമായി കെപിസിസി. വിഷയത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്കും വക്താക്കള്‍ക്കും കെപിസിസി വിലക്കേര്‍പ്പെടുത്തി. ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കലും ഇത് കര്‍ശനമായി പാലിക്കണമെന്ന് നേതൃത്വം ഇന്ന് അറിയിക്കുകയായിരുന്നു.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിലേക്കും തര്‍ക്കത്തിലേക്കും പോകേണ്ടതില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍.

Top