കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നു; സാധ്യതാ പട്ടിക ഇങ്ങനെ. . .

Indian-National-Congress-Flag-1.jpg.image.784.410

തിരുവനന്തപുരം: കെപിസിസി സാധ്യതാ പട്ടിക പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് വൈകുകയാണ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി.

തിരുവനന്തപുരം,കോഴിക്കോട്,എറണാകുളം എന്നീ സിറ്റിംഗ് സീറ്റുകളിലൊഴിച്ച് മറ്റിടങ്ങളിലൊന്നും സ്ഥാനാര്‍ത്ഥിയാരാകും എന്നതില്‍ വ്യക്തത ആയിട്ടില്ല. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ പിന്മാറിയതിനാല്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്ന കടമ്പയുണ്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി തുടരുമോ എന്നതില്‍ ഇന്ന് ധാരണയാകും. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുയര്‍ന്നിട്ടുണ്ട്. സിറ്റിംഗ് എം.എല്‍.എ ആയതിനാല്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി വേണം.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പടക്കുതിരകള്‍ ഉണ്ടാകുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജയസാധ്യതയാണ് ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി സാധ്യതാപട്ടിക

തിരുവനന്തപുരത്ത് ശശി തരൂര്‍,ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് , പത്തനംതിട്ടയില്‍ ആന്റോ ആന്റണി, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍, പുതുമുഖത്തിനും സാധ്യതയുണ്ട്, ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ് , മാത്യു കുഴല്‍നാടന്‍, എറണാകുളത്ത് കെ.വി തോമസ് , ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ ,വി.ജെ പൗലോസ് , തൃശൂരില്‍ വി.എം സുധീരന്‍, കെ.പി ധനപാലന്‍, ടി.എന്‍ പ്രതാപന്‍, ആലത്തൂരില്‍ രമ്യാ ഹരിദാസ് , എപി അനില്‍കുമാര്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ , ലതിക സുഭാഷ് , കോഴിക്കോട് എം.കെ രാഘവന്‍, വടകരയില്‍ ടി.സിദ്ദിഖ് , മുല്ലപ്പള്ളി രാമചന്ദ്രന്‍,കണ്ണൂരില്‍ കെ.സുധാകരന്‍, വി.പി അബ്ദുള്‍ റഷീദ് , കാസര്‍ഗോഡ് വി.സുബ്ബറായ്, വയനാട് , എംഎം ഹസ്സന്‍, ടി.ആസഫ് അലി, എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്.

Top