ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക കടങ്ങള്‍ സര്‍ക്കാര്‍ എഴുതിതളളണമെന്ന് കെ.പി.സി.സി

mm-hassan

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധി കണക്കിലെടുത്ത് ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക കടങ്ങള്‍ എഴുതിതളളാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി.

ഇതേ കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം.ഹസന്‍ പറഞ്ഞു.

കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി അദ്ധ്യക്ഷന്മാരുടെയും യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷികമേഖല പ്രതിസന്ധിയിലായതോടെ രാജ്യമെമ്പാടും കര്‍ഷക ആത്മഹത്യ പെരുകുകയാണ്. കേരളത്തിലും വിളകള്‍ക്ക് വിലയില്ലാത്ത സ്ഥിതിയാണ്. സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ അനുമതി വേണ്ടെന്ന ഹൈകോടതി വിധി മദ്യവ്യാപനത്തിന് മാത്രമേ സഹായിക്കൂ. കോടതിവിധി തെറ്റാണ്. പ്രത്യാഘാതം കണക്കിലെടുത്തായിരുന്നു വിധി പറയേണ്ടിയിരുന്നത്. മദ്യം യഥേഷ്ടം ഒഴുക്കിയിട്ട് മദ്യവര്‍ജ്ജനം ലക്ഷ്യം വച്ച് എക്‌സൈസ് വകുപ്പ് വിമുക്തി പദ്ധതി നടപ്പാക്കുന്നത് പ്രഹസനമാണ്.

Top