ലീഗിന്റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവുമുണ്ടാകില്ലെന്ന് കെപിഎ മജീദ്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ലെന്ന് കെ.പി.എ. മജീദ്. കഴിഞ്ഞ തവണ നേടിയതിലും പതിന്മടങ്ങ് സീറ്റുകള്‍ നേടും. മലപ്പുറത്ത് പരമാവധി ഐക്യത്തിലാണ്. നല്ല ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റ മൂന്നാംഘട്ടത്തിലെ ആദ്യ മണിക്കൂറില്‍ 6.02 ശതമാന പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക.

Top