പിണറായിയെ പോലെ വര്‍ഗീയത പറയുന്ന നേതാവ് കേരളത്തിലില്ലെന്ന് കെപിഎ മജീദ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ വര്‍ഗീയത പറയുന്ന നേതാവ് കേരളത്തില്‍ വേറെയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറള്‍ സെക്രട്ടറി കെ.പി.എ. മജീദ്.

സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള വര്‍ഗീയ പ്രചരണമല്ല നടത്തേണ്ടത്. മുഖ്യമന്ത്രി പറയുന്നത് വി. മുരളീധരന്റെ അതേ വാചകങ്ങളാണ്. ഉത്തരേന്ത്യയിലെ ബിജെപി വര്‍ഗീയ രാഷ്ട്രീയം സിപിഎം പയറ്റുകയാണെന്നും മജീദ് പറഞ്ഞു.

Top