ലീഗ് 24 സീറ്റുകള്‍ നേടും, യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെപിഎ മജീദ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 24 സീറ്റുകള്‍ വരെ നേടുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. മലബാറിനൊപ്പം തെക്കന്‍ ജില്ലകളിലും യുഡിഎഫ് ഇത്തവണ വിജയമുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘യുഡിഎഫ് 75 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഒടുവിലത്തെ വിലയിരുത്തല്‍. ബിജെപിയും ഇടതുമുന്നണിയും ലീഗിനെ കടന്നാക്രമിച്ചത് രാഷ്ട്രീയമായി ലീഗിന് ഗുണം ചെയ്തു. കേരള കോണ്‍ഗ്രസിന്റെ വരവ് പോലും ഇടത് മുന്നണിക്ക് ഗുണം ചെയ്തിട്ടില്ല. മലബാറിനൊപ്പം തെക്കന്‍ കേരളത്തിലും യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top