ഉപതെരഞ്ഞെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തലാകും: കെ പി എ മജീദ്

കോഴിക്കോട്: വരാന്‍ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തലാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്.

മഞ്ചേശ്വരത്ത് സംഘടനക്കുള്ളില്‍ തെരഞ്ഞെടുപ്പിനായുള്ള താഴെത്തട്ട് ഒരുക്കങ്ങള്‍ ലീഗ് പൂര്‍ത്തിയാക്കിയതായും കെപിഎ മജീദ് പറഞ്ഞു. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്നും മജീദ് വ്യക്തമാക്കി.വട്ടിയൂര്‍കാവിലും മഞ്ചേശ്വരത്തും ബിജെപിക്ക് വോട്ട് കുറയുമെന്നും മജീദ് പറഞ്ഞു.

Top