കോടിയേരിക്ക് വൈകി ഉദിച്ച വിവേകമെന്ന് കെ.പി.എ മജീദ്

മലപ്പുറം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കോടിയേരിയുടെ മകന്‍ ജയിലില്‍ ആണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരി മുന്‍പും ചികിത്സയ്ക്ക് പോയിട്ടുണ്ട്. അപ്പോഴൊന്നും പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികതയെന്നും അദ്ദേഹം പറഞ്ഞു.

Top