KPA Majeed-league-election

majeed

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. സ്ഥാനാര്‍ഥിയായി തന്റെ പേര് പലരും പറയുന്നുണ്ടെങ്കിലും മല്‍സരിക്കാന്‍ താല്‍പര്യമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. യു.ഡി.എഫിന് ദോഷകരമാകുന്ന വിധത്തില്‍ കൂടുതല്‍ സീറ്റിനായി ലീഗ് സമ്മദര്‍പ്പെടുത്തില്ലെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി.

വലിയ മാരത്തണ്‍ ചര്‍ച്ചകള്‍ ഒന്നുമില്ലാതെ തന്നെ ലീഗ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സാധിക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ അവസരം നല്‍കും. ചില ഘടകകക്ഷികള്‍ ശോഷിച്ചതുകൊണ്ട് അധികമായി വരുന്ന ഏഴ് സീറ്റുകളില്‍ ആനുപാതിക വിഹിതം ലഭിച്ചാല്‍ ലീഗ് വാങ്ങും. അതേസമയം മുന്നണി സംവിധാനത്തിന് ഭീഷണി സൃഷ്ടിക്കുന്ന തരത്തില്‍ തര്‍ക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top