നാടക വേദിയില്‍ നിന്ന് മലയാള സിനിമ ലോകത്തെത്തി പ്രേക്ഷകരെ കയ്യിലെടുത്ത നടന്‍ കെ പി ഉമ്മര്‍ ഓര്‍മ്മയായിട്ട് പതിനഞ്ച് വര്‍ഷം.
മലയാളത്തിലെ സുന്ദരനായ വില്ലനായിരുന്നു അദ്ദേഹം. പ്രതീകൂല സാഹചര്യങ്ങളെ മറികടന്ന് നാടകവേദിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കലാകാരന്‍.
കോഴിക്കോട് തെക്കേപ്പുറം സ്വദേശിയായ അദ്ദേഹം നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. കെ.പി.എ.സിയിലൂടെ അഭിനയ ജീവിതത്തിന്റെ തുടക്കം. പി ഭാസ്‌കരന്റെ ആദ്യ ചിത്രമായ രാരിച്ചന്‍ എന്ന പൗരനിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള വരവ്.
നാലുപതിറ്റാണ്ടോളം മലയാള സിനിമാലോകത്ത് തിളങ്ങി നിന്നു അദ്ദേഹം മുറപ്പെണ്ണ്, കായം കുളം കൊച്ചുണ്ണി,ചട്ടമ്പിക്കല്യാണി, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങി മുന്നൂറിലധികം ചിത്രങ്ങള്‍.
പ്രേംനസീര്‍ നായകനെങ്കില്‍ ഉമ്മര്‍ വില്ലന്‍ എന്നൊരു നിലയും ഒരു കാലത്ത് മലയാള സിനിമയിലുണ്ടായി. വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുറമേ നായകനായും ഉമ്മര്‍ ആരാധകരിലെത്തി. സുന്ദരമായ നിരവധി ഗാനരംഗങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു
1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ് ആയിരുന്നു ഉമ്മറിന്റെ അവസാന ചിത്രം. 2001 ഒക്ടോബര്‍ 29ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചതിന് ശേഷമുള്ളൊരു യാത്ര. ആ വിടവാങ്ങലിന് ഇന്ന് 15 വയസ്സ്.


