ആരോഗ്യസ്ഥിതി മോശമായി; നേപ്പാള്‍ പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്‍മോഹന്‍ കാര്‍ഡിയോ വസ്‌കുലര്‍ സെന്ററിലാണ് ശര്‍മ്മയെ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച ശര്‍മ്മയ്ക്ക് പനിയും ചുമയും പിടിപെട്ടിരുന്നു എന്നാല്‍ ഞായറാഴ്ച രാത്രി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടുത്തിടെ അദ്ദേഹം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തെ പൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ ശര്‍മയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top