നിപ സംശയം; കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവസാനിച്ചു

nipah 1

കൊച്ചി: സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും ഉണ്ടായെന്ന സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവസാനിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിപ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിപ പ്രതിരോധത്തെ കുറിച്ചുള്ള ഏത് സംശയങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും പൊതുജനങ്ങള്‍ക്ക് 1056, 1077 എന്നീ നമ്പറുകളില്‍ വിളിക്കാമെന്നും ഇതിന് ആരോഗ്യവകുപ്പ് അധികൃതര്‍ മറുപടി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

നിപ ബോധവത്കരണത്തിനായി എറണാകുളം കളക്ടേറ്റില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കി കഴിഞ്ഞു. ഭയപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. എന്ത് സാഹചര്യം ഉണ്ടായാലും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമായി കഴിഞ്ഞു. മികച്ച ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും ഒരുക്കിയിട്ടുണ്ട്. കൊച്ചിയില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.

Top