സൂപ്പര്‍ താരം കെ പി രാഹുല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക്

ലയാളി സൂപ്പര്‍താരം കെ.പി. രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നതായി സൂചന. ഐലീഗില്‍ ആരോസിനായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന രാഹുലുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സോ രാഹുലോ ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല.

ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പിലൂടെയാണ് തൃശൂര്‍ സ്വദേശിയായ രാഹുല്‍ ആരാധക മനസ്സുകളില്‍ ഇടം പിടിച്ചത്. മധ്യനിരയില്‍ അധ്വാനിച്ച് കളിക്കുന്ന രാഹുലിനെ സ്വന്തമാക്കാന്‍ കഴിഞ്ഞ സീസണില്‍ നിരവധി ഐഎസ്എല്‍ ടീമുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തനിക്കേറ്റവും ഇണങ്ങുന്നത് ആരോസിന്റെ ജേഴ്സിയാണെന്ന് പ്രഖ്യാപിച്ച രാഹുല്‍ അവിടെ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പം അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച ധീരജ് സിംഗാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ഗോള്‍കീപ്പര്‍. ധീരജിന്റെ സാന്നിധ്യവും രാഹുലിനെ ബ്ലാസ്റ്റേഴ്സിലേക്ക് നയിച്ചെന്നാണ് കരുതപ്പെടുന്നത്. അതേസമയം മഞ്ഞപ്പടയില്‍ എത്തിയാലും ആദ്യ ഇലവനില്‍ കളിക്കാന്‍ തുടക്കം മുതല്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയമാണ്.

Top