നവലിബറല്‍ മൂലധന അധിനിവേശത്തിനും വര്‍ഗീയതയ്ക്കുമെതിരെ പോരാടുക: കെ.പി കുഞ്ഞിക്കണ്ണന്‍

കോഴിക്കോട്: സുദീര്‍ഘവും ത്യാഗപൂര്‍ണ്ണവുമായകൊളോണിയല്‍ വിരുദ്ധ സമരസ്മരണകളാണു ഓരോ ആഗസ്റ്റ് 15 ഉം ഉണര്‍ത്തുന്നതെന്ന് കെ.പി കുഞ്ഞിക്കണ്ണന്‍. രാജ്യത്തിന്റെ 73ാം സ്വാതന്ത്ര്യദിനത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച സ്വാതന്ത്ര്യദിനസന്ദേശത്തിലാണ് അദ്ദേഹം സ്വാതന്ത്ര ചരിത്ര സ്മരണകള്‍ പങ്കുവെച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണമായി വായിക്കാം:

സുദീര്‍ഘവും ത്യാഗപൂര്‍ണ്ണവുമായകൊളോണിയല്‍ വിരുദ്ധ സമരസ്മരണകളാണു ഓരോ ആഗസ്റ്റ് 15 ഉം ഉണര്‍ത്തുന്നത് … സാമ്രാജ്യത്വ അടിമത്വത്തിന്റെചങ്ങലക്കണ്ണികള്‍ പൊട്ടിച്ചൊരു ജനത ദേശ രാഷ്ട്രമായി പരിണമിച്ചതിന്റെ ചരിത്ര സ്മരണകള്‍…

ബംഗാളില്‍സിറാജ് ദൗളയും മൈസൂരില്‍ ടിപ്പുവും വയനാട്ടില്‍ പഴശ്ശിയും പൊതുതി വീണ മഹാരക്തസാക്ഷിത്വങ്ങളുടെ സ്മരണകള്‍…മംഗള്‍പാണ്ഡെയില്‍ തുടങ്ങി ഭഗത് സിംഗും സൂര്യ സെന്നും പ്രീതി ലതയും രക്തസാക്ഷിത്വത്തിന്റെ മഹാ ഇതിഹാസങ്ങള്‍ സൃഷ്ടിച്ച സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ചരിത്ര സ്മരണകള്‍… ചമ്പാരനിലെനീലം കര്‍ഷകരുടെയും ബോംബെയിലെയും കല്‍ക്കത്തയിലെയും തുണിമില്‍ തൊഴിലാളികളുടെയും ചണമില്‍ തൊഴിലാളികളുടെയും പണിമുടക്കുകള്‍… ചെറുത്ത് നില്പുകള്‍…

സാമ്രാജ്യത്വത്തെയും അവരുടെ സാമന്തരായ നാടുവാഴി ഫ്യൂഡല്‍ ശക്തികളെയും വെല്ലുവിളിച്ചതൊഴിലാളി കര്‍ഷക വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങള്‍ … ഇന്ത്യരൂപംകൊണ്ട രണോത്സുകവും ത്യാഗനിര്‍ഭരവുമായചരിത്ര ചരിത്ര പ്രക്രിയകള്‍ …

ജനതയുടെ ഐക്യത്തെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളെയും അസ്ഥിരീകരിക്കാനായി ബ്രിട്ടീഷുകാരുടെ കയ്യില്‍ കളിച്ചവരാണ് മത രാഷ്ട്രവാദികള്‍ … ഹിന്ദു മുസ്ലിം മൈത്രിയില്ലാതെ സ്വരാജ് സാദ്ധ്യമാവില്ലെന്ന് വാദിച്ച മഹാത്മാവിനെ ആക്ഷേപിക്കുകയും വര്‍ഗീയ വിഷം ചീറ്റുകയും ചെയ്ത ഹിന്ദു രാഷ്ട്രവാദികളുടെയും മുസ്ലിം രാഷ്ടവാദികളുടെയുംദേശവഞ്ചന …

വിഭാഗിയതയുംവര്‍ഗിയതയും ഇന്ത്യയിലെന്നും സാമ്രാജ്യത്വ സേവയുടെ രാഷ്ട്രിയ പ്രത്യയശാസ്ത്രമായിരുന്നു … വര്‍ഗീയ വാദികളെന്നും ഇന്ത്യയുടെ ജനാധിപത്യ പരമായ ഉദ്ഗ്രഥനത്തിനെതിരായിരുന്നു.അവര്‍ സ്വാതന്ത്ര്യത്തിനും മുമ്പും ശേഷവും ജനാധിപത്യദേശീയതക്കെതിരെ മത ദേശീയത ഉയര്‍ത്തിയവരാണ്.

ഇന്ത്യയുടെ ബഹുത്വത്തെയും ചരിത്രപരമായ സാംസ്‌കാരിക വൈവിധ്യങ്ങളെയും സാംസ്‌കാരിക ദേശീയത എന്നവര്‍ നിര്‍വചിക്കുന്ന ഹിന്ദുത്വത്തില്‍ വിലയിപ്പിക്കണമെന്ന് വാദിച്ചവരാണ്.ഇന്ത്യയുടെ മതനിരപേക്ഷ സംസ്‌കാരത്തെയും ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെയും എന്നും എതിര്‍ത്തു പോന്നവരാണ്…

ഇന്ത്യയെ കാക്കുക … സ്വാതന്ത്ര്യവും പരമാധികാരവും നമ്മുടെ ദേശീയ സ്വത്വവും തകര്‍ക്കുന്ന നവലിബറല്‍ മൂലധന അധിനിവേശത്തിനും വര്‍ഗീയതക്കുമെതിരെ പോരാടുക…

Top