കെ പി അനില്‍കുമാറും സി പി എമ്മില്‍; ഷാള്‍ അണിയിച്ച് കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെ.പി.അനില്‍കുമാറിനെ സിപിഎം ഇരുകൈയും നീട്ടി സ്വീകരിച്ചു. രാജി പ്രഖ്യാപനത്തിന് ശേഷം എകെജി സെന്ററില്‍ എത്തിയ അനില്‍കുമാറിനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പിബി അംഗങ്ങളായ എം.എ.ബേബി, എസ്.രാമചന്ദ്രന്‍പിള്ള എന്നിവരും എകെജി സെന്ററില്‍ സന്നിഹിതരായിരുന്നു.

കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഉരുള്‍പ്പൊട്ടലാണെന്നും പാര്‍ട്ടിയില്‍ അണികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. അനില്‍കുമാറിന് നല്‍കേണ്ട പദവിയില്‍ സി പി എം പിന്നീട് തീരുമാനമെടുക്കും.

നേരത്തെ കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന പി എസ് പ്രശാന്തിനും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി എമ്മില്‍ ചേര്‍ന്നിരുന്നു. ഇന്ന് അനില്‍കുമാറിനൊപ്പം എ കെ ജി സെന്ററിലേക്ക് പോകാന്‍ പി എസ് പ്രശാന്തും ഉണ്ടായിരുന്നു.

Top