Kozhikodu town SI PM Vimod RSS follower ?

തൃശ്ശൂര്‍: കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയ എസ്‌ഐ വിമോദ് ആര്‍എസ്എസ് അനുഭാവി ?

തൃശ്ശൂര്‍ ഒല്ലൂര്‍ നല്ലങ്കര സ്വദേശിയായ വിമോദ് പഠനകാലത്ത് തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ സജീവ എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്.

എസ്‌ഐ സെലക്ഷന്‍ ലഭിക്കുന്നതിന് മുന്‍പ് നെല്ലങ്കര മുക്കാട്ടുകര എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന സൗജന്യ ട്യൂഷന്‍ ക്ലാസില്‍ അദ്ധ്യാപകനായിരുന്നു.

ഇവിടെ ക്ലാസ്സ് കഴിഞ്ഞതിന് ശേഷം ആര്‍എസ്എസിന്റെ ശാഖയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചുവെന്ന ആരോപണത്തെച്ചൊല്ലി തര്‍ക്കങ്ങളും ഉണ്ടായിരുന്നുവത്രെ.

നേരത്തെ ഫോറസ്റ്റില്‍ ലഭിച്ച ജോലി വേണ്ടെന്ന് വച്ചാണ് എസ്‌ഐ ടെസ്റ്റ് എഴുതിയത്.

2014 ബാച്ചുകാരനായ വിമോദിന് 2015ലാണ് എസ്എച്ച്ഒ ആയി നിയമനം ലഭിച്ചത്.

എസ്‌ഐ നിയമനം ലഭിക്കുന്നതിന് മുന്‍പ് ഫേസ്ബുക്ക് പേജില്‍ ആര്‍എസ്എസിന്റെ റൂട്ട്മാര്‍ച്ചിന്റേതുള്‍പ്പെടെയുള്ള ഫോട്ടോകളും ഷെയര്‍ ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളില്‍ നല്ലൊരു വിഭാഗവും സംഘ്പരിവാറില്‍പ്പെട്ടവരാണ്.

51a4d084-77de-45e2-ab77-7b833a6f9b77

ഏഷ്യാനെറ്റ് ബ്യൂറോചീഫ് ബിനുരാജടക്കമുള്ള മാധ്യമപ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എസ്‌ഐയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.

ഇത്രയും ശക്തമായി ആക്ട് ചെയ്യാന്‍ ധൈര്യമുള്ള വിമോദ് മുന്‍പ് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പല ആരോപണങ്ങളുണ്ടായിട്ടും എസ്‌ഐയെ സ്ഥലം മാറ്റാതെ തുടരാന്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രചാരണം.

Top