ഇരകളായവര്‍ക്ക് മുഖവും പേരും നഷ്ടപ്പെടുമ്പോള്‍ പ്രതികള്‍ സമൂഹത്തില്‍ മാന്യന്‍മാര്‍: ജോസഫൈന്‍

കോഴിക്കോട്: സ്ത്രീ പീഡനങ്ങള്‍ വര്‍ധിക്കുമ്പോഴുള്ള രാജ്യത്തിന്റെ ഞെട്ടല്‍ ഇരട്ടത്താപ്പാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. കോഴിക്കോട് കക്കോടിയില്‍ നടന്ന വനിതാ കമ്മീഷന്‍ സംസ്ഥാന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് സ്ത്രീകള്‍ അരക്ഷിതരാണ്.

കേരളത്തില്‍ ഉള്‍പ്പടെ പീഡനങ്ങള്‍ക്ക് ഇരകളായവര്‍ക്ക് മുഖവും പേരും നഷ്ടപ്പെടുമ്പോള്‍ പ്രതികള്‍ സമൂഹത്തില്‍ മാന്യന്‍മാരായി കഴിയുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.കേസുകളുടെ നിയമ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് സ്ത്രീകള്‍ക്കെതിരെ അക്രമം വര്‍ദ്ധിക്കാന്‍ കാരണമെന്നും പ്രതികളെ വെടിവെച്ച് കൊല്ലുന്നതിനോട് വനിതാ കമ്മീഷന് യോജിപ്പില്ലെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Top