കോഴിക്കോട് സിപിഎം-ബിജെപി തര്‍ക്കം മുറുകുന്നു; 6 വീടുകള്‍ കൂടി തകര്‍ത്തു

കോഴിക്കോട്: വടകരയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ ആറുവീടുകള്‍ കൂടി ആക്രമിക്കപ്പെട്ടു. കോറോത്ത് റോഡ്, ചിറയില്‍ പീടിക, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്. എന്നാല്‍ ഈ അക്രമത്തിന് പിന്നില്‍ രണ്ട് പാര്‍ട്ടികളും പരസ്പരം പഴിചാരുകയാണ്.

ഇതുവരെ 12 ബിജെപി പ്രവര്‍ത്തകരുടെയും രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും വീടുകളാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ ജനല്‍ ചില്ലുകളും ഗൃഹോപകരണങ്ങളും ആക്രമണത്തില്‍ തകര്‍ന്നതിന് പുറമെ അഴിയൂരിലെ 10 ഇരുചക്രവാഹനങ്ങളും രണ്ട് കാറുകളും തകര്‍ന്നു. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ത്തതിന് പിന്നാലെയാണ് വടകരയില്‍ ക്രമങ്ങള്‍ക്ക് തുടക്കമായത്.

Top