വീണ്ടും അപകടക്കളി; ടൂറിസ്റ്റ് ബസ്സിന് മുകളില്‍ പടക്കം പൊട്ടിച്ച് പിറന്നാള്‍ ആഘോഷം

കോഴിക്കോട്: വീണ്ടും ടൂറിസ്റ്റ് ബസ്സ് വിവാദമാവുന്നു. വയനാട് താമരശ്ശേരിയിലാണ് സംഭവം. വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ത്ഥികളാണ് ടൂറിസറ്റ് ബസ്സിന് മുകളില്‍ അപകടം വിളിച്ച് വരുത്തി പിറന്നാള്‍ ആഘോഷിച്ചത്. ബസ്സിന് മുകളില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ പിറന്നാള്‍ കെങ്കേമം ആക്കിയത്.

ഈ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ ആരോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വീഡിയോ വൈറലാവുകയായിരുന്നു. കോരങ്ങാട് ഗവണ്‍മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഡിസംബര്‍ 1ന് ബാംഗ്ലൂരിലേക്ക് ടൂര്‍ പോയ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെതായിരുന്നു ഈ അപകട ആഘോഷം.

Top