അധ്യാപകനെ പുറത്താക്കി; പ്രന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഓഫീസില്‍ പൂട്ടിയിട്ടു. ക്ലാസ് സെമിനാറില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കിയതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

പ്രിന്‍സിപ്പല്‍ വി ദേവിപ്രിയയെ കോളേജിലെ ഓഫീസ് മുറിയിലാണ് പൂട്ടിയിട്ടിരിക്കുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് പ്രതിഷേധ സമരം നടത്തുകയാണ്.

Top