രാഹുല്‍ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനോ? പാര്‍ട്ടിയെ നയിക്കാന്‍ അനുയോജ്യന്‍ രാഹുലെന്ന് കെ.സി

കോഴിക്കോട്: രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകും എന്ന സൂചന നല്‍കി കെ.സി വേണുഗോപാല്‍. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മടിയുള്ള നേതാവല്ല രാഹുലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ രാഹുലാണെന്നും രാഹുല്‍ ഉടന്‍ അധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിന്റെ തിരിച്ചു വരവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

Top